Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attukal Devi

Thiruvananthapuram

ആ​റ്റു​കാ​ലിൽ ദേ​വി​യെ കാ​പ്പു​കെ​ട്ടി കു​ടി​യി​രു​ത്തി

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണ​കീ ച​രി​തം​പാ​ടി കൊ​ടു​ങ്ങ​ല്ലൂ​ർ ദേ​വി​യെ ആ​വാ​ഹി​ച്ച് കു​ടി​യി​രു​ത്തി ദേ​വി​യു​ടെ ഉ​ട​വാ​ളി​ൽ കാ​പ്പ് കെ​ട്ടി​യ​തോ​ടെ 10 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ആ​റ്റു​കാ​ൽ പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി.

കു​ഭ​മാ​സ​ത്തി​ലെ കാ​ർ​ത്തി​ക നാ​ളി​ലാ​ണ് പൊ​ങ്കാ​ല മ​ഹോ​ത്സ​വം ആ​രം​ഭി​ക്കു​ന്ന​ത്. മാ​ർ​ച്ച് മൂ​ന്നി​നാ​ണ് പൊ​ങ്കാ​ല. നാ​ലി​ന് രാ​ത്രി കാ​പ്പ​ഴി​ച്ച് ഗു​രു​തി ത​ർ​പ്പ​ണ​ത്തോ​ടെ ഉ​ത്സ​വച്ചട​ങ്ങു​ക​ൾ സ​മാ​പി​ക്കും. ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന പ​ച്ച​പ്പ​ന്ത​ലി​ൽ തോ​റ്റം പാ​ട്ടു​കാ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ ദേ​വി​യു​ടെ ചൈ​ത​ന്യം ആ​വാ​ഹി​ക്കു​ന്ന​തോ​ടെ ഉ​ത്സ​വച്ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ന്നു.

തോ​റ്റം​പാ​ട്ടു​കാ​ർ ക​ണ്ണ​കീ ച​രി​തം പ്ര​കീ​ർ​ത്തി​ച്ചു​കൊ​ണ്ട് ചി​ല​പ്പ​തി​കാ​ര​ത്തി​ലെ ക​ണ്ണ​കി​യു​ടെ ക​ഥ പ​റ​യു​ന്നു. ഓ​രോ ദി​സ​വും പ​റ​യു​ന്ന ക​ഥാ​ഭാ​ഗ​വും അ​ത​ത് ദി​വ​സ​ത്തെ ച​ട​ങ്ങു​ക​ളും പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. കൊ​ടു​ങ്ങ​ല്ലൂ​ർ ദേ​വി​യെ കു​ടി​യി​രു​ത്തു​ന്ന ഭാ​ഗ​മാ​ണ് ഇ​ന്ന​ലെ തോ​റ്റം​പാ​ട്ടു​കാ​ർ അ​വ​ത​രി​പ്പി​ച്ച​ത്. വൈ​കുന്നേരം 5.30ന് ​ക്ഷേ​ത്രം ത​ന്ത്രി തെ​ക്കേ​ട​ത്ത് പ​ര​മേ​ശ്വ​ര​ൻ വാ​സു​ദേ​വ​ൻ ഭ​ട്ട​തി​രി​പ്പാ​ട് ദേ​വി​യു​ടെ ഉ​ട​വാ​ളി​ലും തു​ട​ർ​ന്ന് മേ​ൽ​ശാ​ന്തി അ​നീ​ഷ് ന​ന്പൂ​തി​രി​യു​ടെ കൈ​യ്യി​ലും കാ​പ്പുകെ​ട്ടി. ദേ​വി​ക്ക് ക​സ​വ് ഉ​ട​യാ​ട ചാ​ർ​ത്തി​യ​തോ​ടെ കാ​പ്പ്കെ​ട്ട് ച​ട​ങ്ങ് പൂ​ർ​ത്തി​യാ​യി. കു​ത്തി​യോ​ട്ട​ത്തി​നു​ള്ള ബാ​ലന്മാ​രു​ടെ വ്ര​തം നാ​ളെ ആ​രം​ഭി​ക്കും. പൊ​ങ്കാ​ല നാ​ളി​ൽ പു​റ​ത്തെ​ഴു​ന്നള്ളുന്ന ദേ​വിക്ക് അ​ക​ന്പ​ടിയാകുന്ന ഭ​ടന്മാ​രാ​ണ് കു​ത്തി​യോ​ട്ട ബാ​ലന്മാ​ർ.

അം​ബാപു​ര​സ്കാ​രം മോ​ഹ​ൻ​ലാ​ലി​ന് സ​മ്മാ​നി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ൻ മോ​ഹ​ൻ​ലാ​ൽ നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്നു ക്ഷേ​ത്രം ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ അം​ബാ പു​ര​സ്കാ​രം മോ​ഹ​ൻ​ലാ​ലി​ന് സ​മ്മാ​നി​ച്ചു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എ​സ്.​വേ​ണു​ഗോ​പാ​ൽ, പ്ര​സി​ഡ​ന്‍റ് വി. ശോ​ഭ, സെ​ക്ര​ട്ട​റി കെ.​ ശ​ര​ത്കു​മാ​ർ, ട്ര​ഷ​റ​ർ എ.​ ഗീ​ത​കു​മാ​രി, വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​കെ. കൃ​ഷ്ണ​ൻ​നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ.​എ​സ്. അ​നു​മോ​ദ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എം.​എം അ​ജി​ത്കു​മാ​ർ, ജോ​യി​ന്‍റ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി.​എ​ൽ. വി​നോ​ദ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Up